Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attacks

കെഎസ്ഇബി ഉദ്യോഗസ്ഥനു നേരേ കാട്ടാന ആക്രമണം

പ​ത്ത​നം​തി​ട്ട: കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നു നേരേ കാ​ട്ടാ​ന ആ​ക്ര​മ​ണം. മൂ​ഴി​യാ​ർ ശ​ബ​രി​ഗി​രി പ​വ​ർ ഹൗ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ശൂ​ര​നാ​ട് സ്വ​ദേ​ശി ഷി​ബു ത​ങ്ക​പ്പ​നു (50 ) ആ​ണ് പ​രി​ക്ക്.

ഷി​ഫ്റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മൂ​ഴി​യാ​ർ സ​ബ് ഡി​വി​ഷ​നി​ലേ​ക്ക് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ഓ​ടെ ബൈ​ക്കി​ൽ തി​രി​കെ പോ​കു​മ്പോ​ൾ വ​ന​മേ​ഖ​ല​യി​ൽ വേ​ലു​ത്തോ​ടി​നു സ​മീ​പ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം.

ആ​ന​ക​ൾ ക​ട​ന്നു​പോ​കു​ന്ന ആ​ന​ത്താ​ര ഭാ​ഗ​ത്താ​ണ് ആ​ക്ര​മ​ണമുണ്ടായത്. ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് കാ​ലി​ന്‍റെ എ​ല്ലി​ന് ഒ​ടി​വും ദേ​ഹ​മാ​സ​ക​ലം പ​രി​ക്കു​മു​ണ്ട്.

അ​വ​ശ​നാ​യി റോ​ഡി​ൽ കി​ട​ന്ന ഇ​ദ്ദേ​ഹ​ത്തെ ഇ​തു വ​ഴി വ​ന്ന മ​റ്റൊ​രു കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നും ഊ​രി​ലെ കു​ട്ടി​ക​ളും ചേ​ർ​ന്ന് സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യ ശേ​ഷം വി​വ​രം പ​വ​ർ​ഹൗ​സി​ൽ അ​റി​യി​ക്കു​ക​യും ഉ​ട​നെ ആം​ബു​ല​ൻ​സി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യുമാ​യി​രു​ന്നു.

International

ക​രീ​ബി​യ​ൻ ക​ട​ലി​ൽ മ​യ​ക്കു​മ​രു​ന്നു ക​പ്പ​ലി​നെ ആ​ക്ര​മിച്ച് അ​മേ​രി​ക്ക​ൻ സേ​ന​

ന്യൂ​യോ​ർ​ക്ക്: ക​രീ​ബി​യ​ൻ ക​ട​ലി​ൽ അ​മേ​രി​ക്ക​ൻ സേ​ന നടത്തിയ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സേ​ത് അറിയിച്ചു. ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ ക​പ്പ​ലാ​ണെ​ന്നും യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി വി​ശ​ദ​മാ​ക്കി.

നാ​ർ​കോ ഭീ​ക​ര​വാ​ദി​ക​ളാ​യ ആ​റ് പു​രു​ഷ​ന്മാ​ർ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി വി​ശ​ദ​മാ​ക്കി​യ​ത്. മ​യ​ക്കു​മ​രു​ന്ന ക​ള്ള​ക്ക​ട​ത്ത് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​താ​യി അ​മേ​രി​ക്കൻ പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വി​ശ​ദ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് യു​എ​സ് സൈ​ന്യം മേ​ഖ​ല​യി​ൽ ന​ട​ത്തി​യ​ത്.

ആ​ക്ര​മ​ണ​ ദൃ​ശ്യ​ങ്ങ​ൾ യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്. സെ​പ്തം​ബ​റി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തി​നെ​തി​രെ ആ​ക്ര​മ​ണം തു​ട​ങ്ങി​യ ശേ​ഷ​മു​ള്ള പ​ത്താ​മ​ത്തെ സം​ഭ​വ​മാ​ണ് ഇ​ത്. തെ​ക്ക​ൻ അ​മേ​രി​ക്ക​യി​ലും ക​രീ​ബി​യ​നി​ലും പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലു​മാ​ണ് ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഏ​റി​യ പ​ങ്കും സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.

ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളു​ടെ നി​യ​മ സാ​ധു​ത​യും പ്ര​സി​ഡ​ന്‍റി​ന് ഇ​ത്ത​രം ആ​ക്ര​മ​ണ​ത്തി​ന് നി​ർ​ദേ​ശി​ക്കാ​നു​ള്ള അ​ധി​കാ​ര​വും യു​എ​സ് കോ​ൺ​ഗ്ര​സി​ൽ ഇ​തി​നോ​ട​കം ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​മാ​യ ട്രെ​ൻ ഡേ ​ആ​രാ​ഗ്വ​യെ ഭീ​ക​ര സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച ഡോ​ണ​ൾ​ഡ് ട്രം​പ് ത​നി​ക്ക് ആ​ക്ര​മി​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ന്നാ​ണ് വി​മ‍​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

Latest News

Corehub Up